കര്‍ഷക സമരത്തിനെതിരെയുള്ള പ്രസംഗത്തിനിടയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി കേട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രസംഗിക്കുന്നതിനിടെ ഒരു സ്ത്രീ ഉച്ചത്തില്‍ മകള്‍ക്ക് നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിയ പ്രിയങ്ക അമ്മയുടെ പരാതി കേള്‍ക്കുകയും ഉടനടി പരിഹാര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്ഥാനില്‍ നിന്നുള്ള സ്ത്രീയാണിവര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ഭരത്പുതില് വെച്ചാണ് ഇവരുടെ മകള്‍ ബലാത്സംഗത്തിനിരയായത്. പ്രിയങ്ക ഗാന്ധി പ്രസംഗത്തിനെത്തുന്നുണ്ടെന്നറിഞ്ഞാണ് ഇവര്‍ തന്റെ പ്രതിഷേധം അറിയിക്കാനെത്തിയത്.
പ്രിയങ്ക പ്രസംഗിക്കുന്നിതിനിടെ സ്ത്രീ മുദ്രാവാക്യം മുഴക്കിയതോടെ പ്രിയങ്ക പ്രസംഗം നിര്‍ത്തുകയും ഇവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു. സംഭവങ്ങള്‍ കേട്ട ശേഷം ഉടന്‍തന്നെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രിയങ്ക ഫോണില്‍ വിളിക്കുകയും ബലാത്സംഗത്തിനരയായ പെണ്‍കുട്ടിക്ക് സഹായമെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.