കോഴിക്കോട് : കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നിൽക്കാനുള്ള ലക്ഷ്യത്തോടെ നേതാക്കളുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തുന്ന സംസ്ഥാന ചുമതലയുള്ള ദീപദാസ് മുന്‍ഷിയുടെ നീക്കത്തിനെതിരെ പരാതിയുമായി കെ സുധാകരൻ. പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് സുധാകരന്റെ പ്രധാന പരാതി. പരാതി അറിയിക്കാന്‍ കെസി വേണുഗോപാലിനെ കെ സുധാകരന് ശനിയാഴ്ച നേരിട്ട് കാണും.
നിലവില്‍ പാര്‍ട്ടി പുനഃസംഘടനയുമായി നടക്കുന്ന ചര്‍ച്ചകളില്‍ കെ സുധാകരന് കടുത്ത നീരസമുണ്ട്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. കെ സി വേണുഗോപാലിലൂടെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് പുതിയ നീക്കം. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്നാണ് സുധാകരന് ചോദിക്കുന്നത്. തർക്കങ്ങളിൽ ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയാണോ എന്നും സുധാകര അനുകൂലുകൾ ചോദിക്കുന്നു.
സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള തർക്കങ്ങളാണ് സംസ്ഥാന കോൺഗ്രസിൽ ദേശീയ നേതൃത്വം അഴിച്ചുപണിക്ക് തയ്യാറെടുക്കാൻ കാരണം. ഇവർക്കിടയിലെ അഭിപ്രായഭിന്നത രൂക്ഷമായതോടെ പല വിഷയങ്ങളിലും കോൺഗ്രസ് നേതാക്കളും എംപിമാരും എംഎൽഎമാരും എല്ലാം അവഹേളിതരായി തീർന്നതോടെയാണ് അവരുടെ കൂടി ആവശ്യപ്രകാരം ദേശീയ നേതൃത്വം സംസ്ഥാനത്ത് നേതൃമാറ്റത്തിന് തയ്യാറെടുക്കാൻ കാരണം. അതിൻറെ ഭാഗമായാണ് നേതാക്കളുമായി സംഘടനാ സെക്രട്ടറി ആശയവിനിമയത്തിന് തുടക്കമിട്ടത്