മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കോൺഗ്രസിനെ മൊഴി ചൊല്ലി മുസ്ലീം ലീഗ്. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്തിയായിരുന്ന മുസ്ലിം ലീഗിലെ എം എസ് അലി പരാചയപെട്ടതിൽ കോൺഗ്രസ് നേത്രത്വത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിൻ്റെ വെളിച്ചത്തിലാണ് മൊഴി ചൊല്ലൽ. നിയോജക മണ്ഡലത്തിൽ യു ഡി എഫ് പ്രവർത്തനങ്ങളിൽ നിന്ന് ലീഗ് വിട്ട് നിൽക്കും.
ലീഗ് സ്ഥാനാർത്തി പരാജയപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച് ചേർത്ത ലീഗ് നിയോജക മണ്ഡലം നേത്ര യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് നേതാക്കളുടെ പിടിപ്പ് കേടും അവർ പ്രകടിപ്പിച്ച അമിത ആത്മവിശ്വാസവുമാണ് പരാജയത്തിന് കാരണം. ഇതിന് പരിഹാരമുണ്ടാക്കണം.
യുഡിഎഫ് നേത്യ യോഗങ്ങളിലോ മറ്റ് സംയുക്ത പരിപാടികളിലോ ലിഗ് പങ്കെടുക്കില്ല. പഞ്ചായത്തിലേറ്റ കനത്ത പ്രഹരത്തിന് കോൺഗ്രസ് നേത്യത്വം പരിഹാരമുണ്ടാക്കണം. മൂവാറ്റുപുഴ നഗരസഭയിൽ ചെയർമാൻ പദവി വേണമെന്നും യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നേ ചെയർമാൻ പദവി നൽകണം. ഇല്ലങ്കിൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് തോൽവിയിൽ പരിഹാരമുണ്ടാകണമെന്നും , അത് വരെ കോൺഗ്രസുമായും യു ഡി എഫുമായും സഹകരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നുമാണ് ലീഗ് തീരുമാനം.