ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ പിന്തുണയില്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി. രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളെ പാര്‍ട്ടി തരംതാഴ്ത്തി. ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നിവര്‍ക്കെതിരെയാണ് നടപടി. നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ച സംഭവത്തിലാണ് പാര്‍ട്ടി നടപടി.
നഗരസഭയിലെ അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയില്‍ പാസായത് സംസ്ഥാന തലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.