തന്ത്രപരമായ നീക്കത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫ്ടനാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി.
ഇന്ന് രാവിലെ ആയിരുന്നു സത്യപ്രതിജ്ഞ. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നാവിസിനെയെയും ഉപമുഖ്യമന്ത്രി അജിത്ത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എന്‍സിപി നേതാവും ശരത് പവാറിന്റെ അനന്തരവനുമാണ് ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍.