മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യയാണ് കമ്മറ്റിയുടെ അധ്യക്ഷൻ. ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാ സാഹിബ് തോറോട്ടും കമ്മറ്റിയംഗമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എൻസിപി സഖ്യമായി മത്സരിച്ചെങ്കിലും ദയനീയമായിരുന്നു കോൺഗ്രസിന്റെ നില. ഒരു സീറ്റാണ് ജയിച്ചത്.