തിരുവനന്തപുരം: പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ സുധാകരന് പിന്നീട് വാര്‍ത്താ കുറിപ്പില്‍ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.
‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്’ കെ.സുധാകരന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്നും സുധാകരന് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.