മൂവാറ്റുപുഴ: മൂവാറ്റുപുഴ
ജില്ലക്കായി യുഡിഎഫ് സർക്കാർ വന്നാൽ പരിശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മൂവാറ്റുപുഴയിൽ ഡോ.ഡി. ബാബുപോൾ ഐഎഎസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ബേബി എം വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പോളിന്റെ സഹോദരൻ റോയ് പോൾ ഐ എ എസ് അനുസ്മരണ പ്രഭാഷണം നടത്തി. യാക്കോബായ സഭ മൂവാറ്റുപുഴ മേഖല ബിഷപ്പ് മാത്യൂസ് മാർ അന്തിമോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ എം എൽ എ മാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ, എൽദോ ബാബു വട്ടക്കാവിൽ, പ്രൊഫ. ജോസുകുട്ടി.ജെ. ഒഴുകയിൽ എന്നിവർ സംസാരിച്ചു.