കോഴിക്കോട്: ഇഡി വരട്ടെ അപ്പോള്‍ കാണാമെന്നും അറസ്റ്റില്‍ കേരള സര്‍ക്കാരിന് ഭയമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.
സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മെഗാ ഫോണായി പ്രതിപക്ഷനേതാവ് വി ഡി സതീശന് മാറുന്നത് പരിഹാസ്യമാണ്. ഇപ്പോള്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നവര്‍ പാര്‍ലമെന്റില്‍ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് കുറ്റപ്പെടുത്തി. സിഎ എ നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തമിഴ്നാട് കോണ്‍ഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
ഇതിനിടെ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്.