പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ നടന്ന പിടിവലിക്ക് നേരിയ അയവ് വന്നതിന് പിന്നാലെ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പത്തനംതിട്ട ഉള്‍പ്പെടെ 11 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.
ഏറെ നാള് നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പത്തനംതിട്ട സീറ്റില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
പത്തനംതിട്ട സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചിരുന്നു.
ഇനി ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ലെന്ന വിഷമം വേണ്ടെന്ന് ശ്രീധരന് പിള്ളയുടെ പ്രതികരണം.