മാണി വിഷയത്തില്‍ കാനത്തിന്റെത് പാര്‍ട്ടി നിലപാട് തന്നെയാണ് പാര്ട്ടിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ. കെ.എം. മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞതു തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി.രാജ വ്യക്തമാക്കി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മാണിയെ മുന്നണിയില്‍ എടുക്കാന്‍ ഏകദേശ ധാരണയായിയെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സ്വീകരിക്കട്ടെ എന്നായിരുന്നു സിപിഐ നിലപാട്. എന്നാല്‍ മാണിയുമായി ബന്ധം വേണ്ടെന്ന പഴയ നിലപാടില്‍ പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന് ആവര്‍ത്തിച്ചതിനു പിന്നാലെയാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
കേരള-കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് രാഷ്ട്രീയപരമായും തിരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ലെന്നാണ് സിപിഐ യുടെ വാദം. പിന്നാലെ മാണി യുഡിഎഫുമായും ബിജെപിയുമായും ചര്‍ച്ചയിലാണെന്നും വിലപേശല്‍ തന്ത്രമാണു പ്രയോഗിക്കുന്നതെന്നും സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.