തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയായാലും അവരെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്വം തനിക്കാണെന്ന് ടി.എന്‍.പ്രതാപന് എംപി.
വി.എം.സുധീരന് തന്റെ രാഷ്ട്രീയഗുരുവാണ്. സുധീരന് ഉള്‍പ്പെടെ ആരുടെ പേര് എഐസിസി നിര്‍ദേശിച്ചാലും വിജയശില്പിയാകുന്നത് താനായിരിക്കും.സുധീരന് ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ഇത്തവണ കടുത്ത മത്സരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.