തിരുവനന്തപുരം: കുന്നപ്പിള്ളിക്കും സിപിഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്നത് രണ്ടുതരം നീതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് , മൂന്ന് സിപിഐഎം നേതാക്കള്‍ക്കെതിരായ ആരോപണം മുഖ്യധാര മാധ്യമങ്ങളില്‍ കാണുന്നില്ല, സ്വപ്ന സുരേഷ് സിപിഐഎം നേതാക്കള്‍ക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ ഗുരുതരമാണ്. ആരോപണങ്ങളില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടെന്നും വി ഡി സതീശന് പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പരാതി വന്നപ്പോള്‍ വാര്‍ത്തയാക്കിയ ‘മുഖ്യധാരാ മാധ്യമങ്ങളില്‍ ഒന്നും തന്നെ സ്വപ്ന സുരേഷിന്റെ ആരോപണം വാര്‍ത്തയായില്ല. എന്തുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത ഒഴിവാക്കിയതെന്നും സതീശന് ചോദിച്ചു. പ്രമുഖരായ മൂന്ന് നേതാക്കള്‍ക്കെതിരെയാണ് ആരോപണം. ഗുരുതരമായ ആരോപണങ്ങളാണ് സിപിഐഎം നേതാക്കള്‍ക്കെതിരെ സ്ത്രീ ഉയിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. രും അത് മൂടി വെക്കാന്‍ ശ്രമിക്കേണ്ട. അതും ഒരു സ്ത്രീയുടെ പരാതിയാണ്’, വിഡി സതീശന് പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായി ഒരു സ്ത്രീ പരാതി കൊടുത്തപ്പോള്‍ ഞങ്ങളാരും അവരുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ലെന്ന് സതീശന് അവകാശപ്പെട്ടു. സ്ത്രീയുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു ഞങ്ങളുടെ നിലപാട്.എല്‍ദോസിനെതിരെ അക്രമം നടത്തുന്നവര്‍ കടകംപള്ളിക്കെതിരെ എന്ത് പറയുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ചോദിച്ചു. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.