കൊച്ചി: ഇരുമ്പനത്ത് ഭരണ കക്ഷിനേതാക്കളുടെ ഒത്താശ്ശയോടെ നികത്തിയ ഇരുപത്തഞ്ചേക്കര്‍ പാടശേഖരം പൂര്‍വ്വ സഥിതിയാലാക്കാന് റവന്യൂ വകുപ്പ് മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദശം നല്കി.എത്രയും വേഗം പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണം. വിവാദ സ്ഥലത്ത് മണ്ണ് ഫില്ലു ചെയ്യുന്നതിനാവശ്യമായ തുകബന്ധപ്പെട്ടവരില് നിന്നും ഈടാക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ച് രാഷ്ട്രദീപം വാര്‍ത്ത വിവാദമായിരുന്നു….
വാര്‍ത്തവായിക്കാന്‍….⇓
എന്‍. അരുണ്‍ മന്ത്രിക്ക് പരാതി നല്കി
സംഗീത നിശയുടെ മറവില്‍ ഇരുമ്പത്ത് നിലം നികത്തുവാന്‍ സ്വകാര്യ വ്യക്തിയെ സഹായിച്ച വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എന്‍. അരുണ്‍ മന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയെ തുടര്‍ന്ന് നിര്‍ത്തിവക്കുവാന്‍ ഉത്തരവു നല്‍കിയിട്ടും പാടം നികത്തല്‍ തുടരുകയായിരുന്നു. ഉത്തരവ് ലംഘിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി അരുണ്‍ മാത്രമാണ് രംഗത്തു വന്നത്.
ഇതിനിടെ സംഗീത നിശയുടെ മറവില്‍ നിലം നികത്തിയ സംഭവത്തില്‍ സിപിഐ നേതൃത്വവും യുവനേതൃത്വവും തമ്മില്‍ ഭിന്നത രൂക്ഷമായി. നിലം നികത്തലിന് സഹായിച്ച വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫിന്റെ സമരം പ്രഖ്യാപിച്ചതോടെ നിലം നികത്തലിന് ഒത്താശ്ശചെയ്തവര് വെട്ടിലായി. ഒപ്പം ഇവരുടെ വരവ് നേതൃത്വത്തെ ചൊടിപ്പിച്ചു.