കോട്ടയം: നോമിനേഷന് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പല വിവരങ്ങളും മറച്ചുവെച്ചു എന്നുകാട്ടി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് കെ ജോര്‍ജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി. കൊച്ചി വൈറ്റില സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അവിവാഹിതനായ മകന് മൗറീഷ്യസില്‍ അക്കൗണ്ട് ഉണ്ടെന്നുള്ള കാര്യം സത്യവാങ്മൂലത്തില്‍ ഇല്ല, സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്കി, ഭൂമി വാങ്ങിയതില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കൃത്രിമം കാണിച്ചു തുടങ്ങിയവയാണ് പരാതികള്‍.