ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്. സ്വഭാവശുദ്ധിക്ക് വിലയില്ലാത്ത കാലമാണിതെന്നും സുധാകരന് പറഞ്ഞു.
മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടോകോളുമാണ്. പ്രോട്ടോകോള്‍ സര്‍ക്കാര്‍ പരിപാടിയില്‍ മാത്രമുള്ളതാണെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതേക്കുറിച്ച് ഒന്നുമറിയാത്ത നേതാവിനായിരിക്കും പരിഗണന. സ്ഥാപനം പടുത്തുയര്‍ത്താന്‍ കഷ്ടപ്പെട്ട സാംസ്കാരിക പ്രവര്ത്തകന് അവിടെ പരിഗണനയില്ല.
പണ്ട് ഇങ്ങനെയായിരുന്നില്ല. സംസാരിക്കാന്‍ ഒഴിഞ്ഞു കൊടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.കെ. രാമചന്ദ്രന് നായരുടെ മഹത്വം തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതല്‍ സ്വഭാവശുദ്ധിയായിരുന്നുവെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന് വിമര്‍ശിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും സുധാകരന് വിമര്‍ശനം ഉന്നയിച്ചു.
സാമൂഹിക വിമര്‍ശനങ്ങളെ തകര്‍ക്കുന്ന മാധ്യമ സാംസ്കാരമാണ് ഇപ്പോളുള്ളത്. പറയാത്ത കാര്യങ്ങളാണ് അച്ചടിച്ച് വരുന്നത്. എല്ലാ മാധ്യമപ്രവര്‍ത്തകരും ഇങ്ങനെയാണെന്ന അഭിപ്രായമില്ല. ഈ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനം മാറേണ്ടതുണ്ടെന്നും സുധാകരന് പറഞ്ഞു.