മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിതിന് പിന്നാലെയാണ് പായിപ്ര സ്വദേശിയും അഭിഭാഷകനുമായ ജുവൈസ് മുഹമ്മദിന്റെ മെഴിരേഖപ്പെടുത്തി.
സംസ്ഥാന തെരഞ്ഞെടുപ്പ് നിരീക്ഷകൻ സി.ബി. രതീശനോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളോടും ചൊവ്വാഴ്ചയും വരും ദിവസങ്ങളിലുമായി ഹാജരാവാൻ പൊലീസ് ആവശ്യപെട്ടിട്ടുണ്ട്.
ആയിരത്തോളം വ്യാജ വോട്ടർമാരുടെ രേഖകൾ പരാതിക്കാർ ചൊവ്വാഴ്ച പൊലിസിന് കൈമാറും. രണ്ട് പ്രധാന ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ചേർത്ത വോട്ടുകൾക്കായി ഉപയോഗിച്ചതാണിവയെന്ന് പരാതിക്കാർ പറയുന്നു. മൂവാറ്റുപുഴ – പെരുമ്പാവൂർ, മൂവാറ്റുപുഴ – തൊടുപുഴ റോഡുകളിലുളള രണ്ട് കാമ്പസുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാജ രേഖകളുപയോഗിച്ച് വോട്ടെടുപ്പ് നടന്നത്. ആയിരത്തി അറുനൂറിലധികം വ്യാജ വോട്ടുകൾ ചെയ്തുവെന്നാണ് പരാതിക്കാർ പറയുന്നത്.
അതേ സമയം യുത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പുമായി ബന്ധപെട്ട മൂവാറ്റുപുഴയിലെ കേസുകൾ പിൻവലിപ്പിക്കാൻ കെ.പി.സി.സി – ഡി സി സി നേതാക്കൾ ശ്രമം തുടങ്ങി.
ഇതിനിടെ സംസ്ഥാന യൂത്ത് കോൺഗ്രസ് ഇലക്ഷൻ റദ്ധാക്കണമെന്നാവശ്യപ്പെട്ട് .
മൂവാറ്റുപുഴ സ്വദേശി നഹാസ് കെ.മുഹമ്മദ് മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എതിർക്ഷികൾക്ക് ന്നോട്ടീസ് അയച്ചു. കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ്സ് ഇലക്ഷൻ, സംഘടനയുടെ ഭരണഘടനാചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടന്നതെന്നും, വോട്ടർമാരെ ചേർത്തതിലും, വോട്ടെടുപ്പിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഹർജി. ഇലക്ഷൻ നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പഴയ കമ്മിറ്റി ചാർജ് കൈമാറരുതെന്നും, ഇലക്ഷനുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നും,മെമ്പർഷിപ്പിന് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും പൂർണവിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് കോടതിയിൽ ഹാജരാക്കണമെന്നുമുള്ള ഹർജിയിൽ, എതിർകക്ഷികളായ നാഷണൽ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്, കേരളാ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ, റിട്ടേണിംഗ് ഓഫീസർമാരായ സിബി. രതീഷ്, സെയ്ത് ഹംസത്തുള്ള എന്നിവരോട് കോടതി വിശദീകരണം തേടി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ജിജോ ജോസഫ്, അഡ്വ. എൽദോസ് വർഗീസ് എന്നിവർ ഹാജരായി.