തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന പട്ടിക ജാതി ഫണ്ട് വെട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം തീരുമാനം. സി ജയന് ബാബു, എസ് പുഷ്പലത എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡിവൈഎഫ്ഐ നേതാവ് പ്രതിന് രാജ് കൃഷ്ണ അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം.
അതിനിടെ നാല് ഏരിയാ സെക്രട്ടറിമാരെ മാറ്റാനും യോഗത്തില്‍ തീരുമാനമായി. നേമം ഏരിയാ സെക്രട്ടറി പാറക്കുഴ സുരേന്ദ്രന്, വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലി, ശ്രീകാര്യം ഏരിയാ സെക്രട്ടറി അനില്‍, പാളയം ഏരിയാ സെക്രട്ടറി സി പ്രസന്നകുമാര്‍ എന്നിവരെയാണ് മാറ്റുന്നത്. വിതുരയിലും നേമത്തും ഏരിയാ സെക്രട്ടറിമാര്‍ക്കെതിരെ വിഭാഗീയത ആരോപണങ്ങളും ഉയര്‍ന്നിരുന്നു.