ഹൈദരാബാദ്: തെക്കന്‍ തെലങ്കാനയില്‍ നിന്നുള്ള ഒരു ബിആര്‍എസ് എംഎല്‍സി കോണ്‍ഗ്രസില്‍ ചേരും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. ടിപിസിസി അദ്ധ്യക്ഷനായ രേവന്ത് റെഡ്ഡിയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും എംഎല്‍സി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എംഎല്സിയോടൊപ്പം രാഷ്ട്രീയ നേതാവ് കൂടിയായ മകനും കോണ്‍ഗ്രസിലെത്തും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യതയേറെയാണ്. മുന്‍ മന്ത്രിയും മുന്‍ എംപിയും കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയാണ്. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെയ് ആദ്യവാരം മെഗാ റാലി സംഘടിപ്പിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി ഈ റാലിയെ അഭിസംബോധന ചെയ്യും. തെലങ്കാനയില്‍ ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നത്.