പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് യു. പ്രതിഭ എം.എല്‍.എ. ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് വിവാദമായതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചു.
ഒരു വിശദീകരണവും നല്‍കാതെ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍, ചട്ടനെ ദൈവം ചതിക്കുമെന്ന് മാത്രമാണ് കായംകുളം എം.എല്‍.എ കുറിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തു വന്നിരുന്നു.
മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പില്‍ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവര്‍ത്തിച്ചു എന്ന രീതിയില്‍ മണ്ഡലത്തിനുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാര്‍ട്ടിയുടെ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിലയിരുത്തല്‍.
നേരത്തെ എതിര് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അരിത ബാബുവിനെ മാത്രമാണ് മാധ്യമ പരിഗണന കിട്ടുന്നത് എന്ന രീതിയില്‍ ആരോപണവുമായി പ്രതിഭ രംഗത്ത് വന്നിരുന്നു.