തൊടുപുഴ: അണികളില്‍ ആവേശം വാനോളം ഉയര്‍ത്തി തൊടുപുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം. തൊടുപുഴയില്‍ ഉത്സവ പ്രതീതി ഉയര്‍ത്തിയാണ് യു.ഡി.എഫിന്റെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. കൊട്ടിക്കലാശം തടന്ന തൊടുപുഴ നഗരത്തിലേയ്ക്ക് ജനസഞ്ചയം ഒഴുകിയെത്തി. നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന റോഡ് ഷോ നടത്തിയാണ് കൊട്ടിക്കലാശത്തിന് ഒരുക്കം ആരംഭിച്ചത്. സ്ഥാനാര്‍ഥിയുടെ ചിത്രമുപയോഗിച്ചുള്ള തൊപ്പിയും ബനിയനും ധരിച്ച പ്രവര്‍ത്തകരുമായി തൊടുപുഴയ്ക്ക് സമീപം ഞറുക്കുറ്റിയില്‍ നിന്നു തുടങ്ങിയ റോഡ് ഷോ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. നൂറുകണക്കിന് ബൈക്കുകള്‍ അണിനിരന്ന റാലിക്കും വാദ്യമേളങ്ങള്‍ക്കും പിന്നാലെ തുറന്ന വാഹനത്തില്‍ വന്ന റോഡ് ഷോ കാണാന്‍ കാത്തുനിന്നവരെ തൊഴുത് വോട്ടഭ്യര്‍ഥിച്ചു. ഇടറോഡുകളിലൂടെയെല്ലാം റോഡ് ഷോ കടന്നുപോയപ്പോള്‍ ഇരുവശങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആവേശം കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ നിലയുറപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിക്ക് കീ ജയ് വിളിച്ച് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉത്സവപരിവേഷം നല്കി.
രാവിലെ വണ്ണപ്പുറം പഞ്ചായത്തിലെ ബ്ളാത്തിക്കവല, പട്ടയക്കുടി, വെള്ളക്കയം, തറുതല, പന്നിമറ്റംച്ചാല് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥി തൊടുപുഴ നഗരത്തിലേയ്ക്ക് എത്തുന്നത്. തുടര്‍ന്നു ഞാറുക്കുറ്റിയില് നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ഇതിനുശേഷമാണ് കുന്നം, കാരൂപ്പാറ, പഴുക്കാകുളം, പുതുച്ചിറ, മഠത്തിക്കണ്ടം, മുതലക്കോടം സ്റ്റേഡിയം, മുതലക്കോടം, ഉണ്ടപ്ലാവ്, കുമ്മംകല്ല്, മലേപ്പറമ്പ്, വലിയജാരം,കീരികോട്, കാരിക്കോട്, മങ്ങാട്ടുകവല, മുതലിയാര്‍മഠം, കാഞ്ഞിരമറ്റം ലക്ഷം വീട്, കാഞ്ഞിരമറ്റം ക്ഷേത്രം, കാഞ്ഞിരമറ്റം ജംക്ഷന്, കെ.കെ.ആര് ജംക്ഷന്, വടക്കുംമുറി , കൈതക്കോട്, കണ്ടര്‍മഠം, ഷാപ്പുംപടി, ഗാര്ഡിയോണ് കണ്ട്രോള്സ്, പ്ലാവിന്ചുവടു എസ്.എന്‍.ഡി.പി ജംക്ഷന്, വലിയവീട്ടില്‍ പള്ളി ലക്ഷംവീട്, വെങ്ങല്ലൂര്‍, ആനക്കൂട് ജംക്ഷന്, ആഡംസ്റ്റാര്, ടെലിഫോണ്‍ എക്സ്ചേഞ്ച് ജംക്ഷന്, കാഞ്ഞിരമറ്റം ബൈപ്പാസ് കെ.എസ്.ആര്.ടി.സി, സെന്റ് മേരിസ് ജംക്ഷന്, മാരിയില്‍ കലുങ്ക്, ഒളമറ്റം, അറക്കപ്പാറ ജിയൊ ഗ്യാസ് റോഡ്, കെഎസ്ഇബി ജംക്ഷന്, ചുങ്കം, കോലാനി ചേരി , കോലാനി, നടുക്കണ്ടം, പഞ്ചവടിപ്പാലം, പാറക്കടവ് ലക്ഷം വീട്, പാറക്കടവ്, ഒളിമ്പിയ ജംക്ഷന്, മണക്കാട്, എടപ്പാട്ടുപീടിക,മുണ്ടേക്കല്,ജെ മിനി ജംക്ഷന്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എത്തി പാലാ റോഡിലാണ് കൊട്ടിക്കലാശത്തില്‍ പങ്കു ചേര്‍ന്നത്. യു.ഡി.എഫ് നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, പ്രൊഫ. എം.ജെ ജേക്കബ്, കെ.എം.എ ഷുക്കൂര്‍, കെ.സുരേഷ് ബാബു, എസ്.അശോകന്, റോയ്.കെ പൗലോസ്, ജോണ്‍ നെടിയപാല, ജോസി ജേക്കബ്, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അലങ്കരിച്ച തുറന്ന വാഹനത്തില്‍ അണിനിരന്നിരുന്നു.