പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായ യുവതിയുടെ പരാതിയില്‍ സിപിഎമ്മിനെതിരെ വി.ടി ബല്‍റാം എംഎല്‍എ.
പി.കെ ശശിക്കെതിരായ പരാതി പാര്‍ട്ടിക്ക് നല്കിയ സ്ത്രീയെ നിശബ്ദയാക്കിയത് പോലെ വേറൊരു പെണ്‍കുട്ടിയെക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുള്ളതിനാല് പി.കെ ശ്രീമതിയും എ.കെ ബാലനും ഉടന്‍ ചെര്‍പ്പുളശ്ശേരിയില്‍ എത്തേണ്ടതാണെന്ന് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ്
കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്.