മെട്രോമാന് ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇ ശ്രീധരന് വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി മണ്ഡലം നിശ്ചയിക്കും. മെട്രോമാനെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
താന്‍ ഇത്തവണ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അധ്യക്ഷന്‍. ബിജെപിയുടെ വിജയയാത്രയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചും സുരേന്ദ്രന് സംസാരിച്ചു. വിവാദം അവസാനിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രമെന്നും കെ സുരേന്ദ്രന്. ബിജെപി തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി ഉയര്‍ത്തിക്കാട്ടും. എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സുരേന്ദ്രന്.
അതേസമയം കെ സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കും. പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ.