പാലക്കാട്: തെരഞ്ഞെടുപ്പ് ദിവസം രാവിലെ സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. സമസ്ത അധ്യക്ഷനെ കിഴിശ്ശേരി യിലെ വീട്ടിലെത്തിയാണ് സന്ദീപ്വാര്യര്‍ സന്ദര്‍ശിച്ചത്. സുപ്രഭാതം പത്രത്തിലെ പരസ്യവുയി ബന്ധപ്പെട്ട് വന്‍ വിവാദം ഉയരുന്നതിനിടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയും കൈമാറി.
കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ് സമസ്തയുടെ സംഭാവനകളെന്നും ആ ആദരവാണ് താനിവിടെ അര്‍പ്പിക്കുന്നത് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞത്. സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങളാണെന്നും വിശേഷിപ്പിച്ചു. സൂര്യ തേജസുള്ള പ്രസ്ഥാനമാണ് സമസ്ത. ജിഫ്രി തങ്ങളെ കാണാനെത്തിയതില്‍ വളരെ സന്തോഷമുണ്ട്. മുന്നോട്ടുള്ള തന്റെ പ്രയാണത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം കൂടി ആവശ്യമുണ്ട്. അത് തനിക്ക് അനുകൂലമായി വരുമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. സന്ദീപ് വാര്യര്‍ മാറിയത് അദ്ദേഹത്തിന്റെ ചിന്താഗതി ആണെന്ന് പ്രതികരിച്ച ജിഫ്രി തങ്ങള്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വിഭാഗീയത പടര്‍ത്താന്‍ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രമെന്നും പ്രതികരിച്ചു.