ദില്ലി: കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്. അവര്‍ ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കില്ല. അതുകൊണ്ട് ബിജെപിക്ക് സീറ്റ് നേടാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. ട്വിറ്ററിലൂടെയാണ് ഉദിത് രാജിന്റെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് അടുത്ത ദിവസം തന്നെയാണ് കോണ്‍ഗ്രസ് നേതാവ് കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.