മൂവാറ്റുപുഴ :എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. ഏതാണ്ട് ഒന്നരമാസമായി തുടരുന്ന പ്രചരണത്തില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒട്ടും ക്ഷീണിതരല്ല. ജയിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ഓരോരുത്തരും. പര്യടനം കടന്നു പോകുന്ന ഓരോ സ്ഥലങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ തടിച്ചു കൂടുകയാണ്.
മൂവാറ്റുപുഴ മണ്ഡലത്തിലെ പര്യടനത്തിനായി പൈങ്ങോട്ടൂര്‍ പോകുന്ന വഴിയില്‍ പ്രഭാത ഭക്ഷണത്തിനായി കടവൂരില്‍ ഇറങ്ങിയ ജോയ്സിനെ വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ക്രിക്കറ്റ് കളിച്ചു ക്കൊണ്ടിരിക്കുന്ന യുവാക്കള്‍ കളിക്കാന്‍ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ പിന്നെ ഒരു കൈ നോക്കാമെന്ന് ജോയിസും. ആദ്യ ബോള്‍ തന്നെ ബൗണ്ടറി കടത്തി ഉദ്ഘടാനം.പര്യടനതിരക്കിനിടയിലും ഒപ്പം കളിക്കാന്‍ സ്ഥാനാര്‍ഥി എത്തിയതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും.
കടവൂരിലെ ആദ്യസ്വീകരണ പരിപാടി സിപിഎം സംസ്ഥാന കമ്മറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. പച്ചക്കറികളും, വാഴക്കുലയും നല്‍കിയാണ് പ്രവര്‍ത്തകര്‍ ജോയ്സിനെ സ്വീകരിച്ചത്. രാവിലെ ഏഴുമണിയോടെ കാഞ്ഞിരമറ്റത്തെ സ്വീകരണ പരിപാടിക്ക് ശേഷമാണ് സ്ഥാനാര്‍ഥി ഉദ്ഘാടന പരിപാടിക്കായി ഞാറയ്ക്കല്‍ എത്തിയത്. പനങ്കര, കടവൂര്‍, മഞ്ചപ്പീടിക, എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥിയെ നോട്ട് പുസ്തകങ്ങളും പെന്നും ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്‍കിയാണ് ചാത്തമംഗലം സ്കൂള്‍ പരിസരത്തെ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഓലതൊപ്പിയും വാഴക്കുലയും നല്‍കിയാണ് പൈങ്ങോട്ടൂര്‍ നിവാസികള്‍ ജോയ്സിനെ സ്വീകരിച്ചത്.