ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ചൊവ്വാഴ്ച തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ഇടത് സ്ഥാനാര്‍ത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. അനുകൂലമായ നിരവധി മുന്‍വിധികള്‍ ഉണ്ട്. രാജയ്ക്കെതിരായ കോണ്‍ഗ്രസ് ആരോപണം ജനങ്ങള്‍ തള്ളിയതാണ്. സംവരണത്തിന് യോഗ്യനാണ് എ രാജ. നിയമപരമായ മുഴുവന്‍ പഴുതുകളും ഉപയോഗിച്ച് ഉത്തരവിനെ നേരിടുമെന്നും സി വി വര്‍ഗീസ് പറഞ്ഞു
ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.