ലക്നോ: ബിജെപി നേതാവ് നല്കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. 2018ല്‍ അമിത് ഷായ്ക്കെതിരേ നടത്തിയ പരാമർശത്തിലാണ് സുല്‍ത്താൻപുർ കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. 25,000 രൂപ വീതമുള്ള രണ്ടു ബോണ്ടും ജാമ്യവ്യവസ്ഥ പ്രകാരം രാഹുല്‍ കോടതിയില്‍ സമർപ്പിച്ചു.
2018 നിയമസഭ തെരഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ട കേസ് നല്‍കിയത്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുല്‍ ചെയ്തതെന്ന് വാദിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി.