കോഴിക്കോട്: രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ 15 പ്രതികള്‍ കുറ്റക്കാരാണെന്ന വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍.
കോടതിയില്‍നിന്ന് നീതി കിട്ടിയെന്ന് അദ്ദേഹം പ്രതികരിച്ചു.പ്രതികള്‍ക്ക് വധശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലാണ് 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി. കേസില്‍ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും.