മൂവാറ്റുപുഴ : കച്ചേരിത്താഴത്ത്
പുതിയ പാലം നിർമ്മിയ്ക്കുന്നതിനും നഗര വികസനത്തിനും പദ്ധതി അംഗീകരിച്ച് നടപ്പാക്കിയത് എൽഡിഎഫ് സർക്കാരിന്റെ ഇടപെപെടൽ മൂലമാണെന്ന് സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു പറഞ്ഞു. മാത്യു കുഴലനാടൻ എംഎൽഎയ്ക്ക് ഇതിൽ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിയ്ക്കു ന്നതിനായി റോഡ് വികസനം സാധ്യമാക്കണമെന്നും കച്ചേരിത്താഴത്ത് പുതിയ പാലം നിർമ്മിയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യം ഇടപെടൽ നടത്തി നിവേദനം നൽകിയത് എൽഡിഎഫ് നേതാക്കളാണ്. കച്ചേരിത്താഴത്ത് പുതിയ പാലം നിർമ്മിയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എമുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതാണ്. ഇത് സംബന്ധിച്ച് മന്ത്രി പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ വർഷം മൂവാറ്റുപുഴ സർക്കാർ റെസ്റ്റ് ഹൗസ് കെട്ടിടസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടന
യോഗത്തിലാണ്. പാലം നിർമ്മാണത്തിനുള്ള രൂപരേഖതയ്യാറാക്കി മണ്ണ് പരിശോധന മറ്റ് പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. കച്ചേരിത്താഴത്ത് പുതിയ പാലം നിർമ്മിച്ചാൽ നഗരത്തിലെ പി ഒ ജംഗ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെയുളള ഗതാഗത കുരുക്കിന് പരിധിവരെ പരിഹാരമാകുന്നതാണ് പദ്ധതി.
മുമ്പ് 32 കോടി രൂപ അനുവദിച്ചിരുന്ന നഗരത്തിലെ റോഡ് വികസനത്തിന് 53.6 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന്
കിഫ്ബി അനുമതി നൽകി.
നഗരത്തിലെ തിരക്ക് ഒഴിവാക്കണമെന്ന
വർഷങ്ങൾക്ക് മുമ്പുള്ള ആവശ്യമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുവാൻ ലക്ഷ്യമിടുന്നത്. കാർഷികമേഖലയായ മൂവാറ്റുപുഴയുടെ വികസനത്തിനായി തനതായ ഒരു പദ്ധതി പോലും നടപ്പാക്കാൻ മുന്നിട്ടിറങ്ങാതെ കിഫ്ബിയ്ക്കെതിരേയും എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾക്കെതിരെയും നിൽക്കുന്ന മാത്യു കുഴലാടൻ ജനങ്ങളോട് മറുപടി പറയണമെന്നും അനീഷ് എം മാത്യു ആവശ്യപ്പെട്ടു.