തിരുവനന്തപുരം: കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചമാക്കി ആര്.എസ്.എസ് ശബരിമല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനാള്ള പുറപ്പാടിലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണന്നും സുവര്‍ണക്ഷേത്രം കൈയ്യേറാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ – സിഖ് തീവ്രവാദികളെപ്പോലെയാണ് ശബരിമലയില്‍ ആര്.എസ്.എസും ബി.ജെ.പിയും പെരുമാറുന്നത്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നില്‍. സംഘര്‍ഷമുണ്ടാക്കാന്‍ നേതാക്കളെ നിയോഗിച്ച് ബി.ജെ.പി സര്‍ക്കുലര്‍ പുറത്തിറക്കിയതും ഇതിന്റെ ഭാഗമാണന്നും കോടിയേരി പറഞ്ഞു. ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരോ കേരളത്തിലെ ഇടത് സംഘടനകളോ ശബരിമലയില്‍ കയറാന്‍ സ്ത്രീകളെ നിയോഗിച്ചിട്ടില്ല. മണ്ഡല മകരവിളക്കിന് നട തുറന്ന ശേഷം യുവതികളാരും ശബരിമലയില്‍ കയറാന്‍ ശ്രമിച്ചിട്ട് പോലുമില്ല. പിന്നെന്തിനാണ് ബി.ജെ.പി ശബരിമലയെ കലാപഭൂമിയാക്കുന്നതെന്ന് മനസിലാകുന്നില്ല. വിശ്വാസികളുടെ വികാരം മാനിച്ച് സന്നിധാനത്തെ കലാപഭൂമിയാക്കാന്‍ ആര്.എസ്.എസ് ശ്രമിക്കരുതന്നും കൊടിയേരി ആവശ്യപ്പെട്ടു.