കൊളവല്ലൂര്‍: കണ്ണൂരിലെ തുവക്കുന്നില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച അര്‍ധരാത്രിയോടെയുണ്ടായ അക്രമങ്ങളില്‍ ഒരു സിപിഎം പ്രവര്‍ത്തകനും രണ്ട് ബിജെപിക്കാര്‍ക്കും വെട്ടേറ്റു.അജിത്ത്, നിഖില്‍, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.വീടുകള്‍ക്ക് നേരെയും വ്യാപക കല്ലേറുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ലേഖിക ..(ബിനി പ്രേംരാജ് )