മൂവാറ്റുപുഴ: യുഡിഎഫ് കൗണ്‍സിലിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന ഭരണപക്ഷ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ നഗരസഭ ചെയര്മാന് പി പി എല്‍ദോസ് രാജി വെക്കണമെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ആര് രാകേഷ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ നിന്നും ‘ഇറങ്ങിപോന്നത് വ്യാപാരികളോടുള്ള നഗരസഭ ചെയര്‍മാന്റെ ചതിയില്‍ പ്രതിഷേധിച്ചെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ പി എം അബ്ദുല്‍ സലാമിന്റെ പ്രസ്താവന പുറത്തുവന്നു കഴിഞ്ഞു.
വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞിട്ടും ധിക്കാരപരമായ തീരുമാനമെടുത്ത് PWD നിരക്കിനെ അനുകൂലിച്ച ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ടാണ് അബ്ദുല്‍സലാം കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയത് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ കൗൺസിലർമാരുടെ വിശ്വാസം നഷ്ട്ടപെട്ട ചെയര്മാന് രാജിവച്ച് പോകണമെന്ന് പ്രതിപക്ഷനേതാവ് ആർ രാകേഷും ഉപനേതാവ് പി.വി രാധാകൃഷ്ണനും ആവശ്യപ്പെട്ടു.