കൊച്ചി: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. കേരള കോണ്ടഗ്രസ് നേതാവ് ജോണി നെല്ലൂര്‍ രാജി വെച്ചു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനവും പ്രാഥമിക അംഗത്വവും രാജി വച്ചു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. ജോണി നെല്ലൂര്‍ ഇനി ബിജെപി നേതൃത്വം രൂപികരിക്കുന്ന പുതിപാര്ട്ടിയുടെ അമരത്തേക്ക്. ക്രൈസ്തവ സമൂഹത്തിന് വേണ്ടി ബി.ജെ.പി. പിന്തുണയോടെയുള്ള പുതിയ പാര്‍ട്ടിയുടെ പേര് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ്.
കേരളകോണ്‍ഗ്രസ് നേതാക്കളായ മാത്യൂ സ്റ്റീഫന്‍, ജോര്‍ജ്. ജെ മാത്യു, വിക്ടര്‍ ടി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പുതിയ പാര്‍ട്ടിയിലെത്തും. 2016 മുതല്‍ യുഡിഎഫ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിയായ ജോണി നെല്ലൂര്‍ 30 വര്‍ഷമായി യുഡിഎഫിന്റെ നേതൃനിരയിലുണ്ട്.
രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നു പറയുമ്പോഴും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി മുന്നണിയില്‍ നേരിട്ട അവഗണനയുടെ തുടര്‍ച്ചയായാണ് രാജി എന്നാണ് സൂചന. മുന്നണി നേതൃത്വം ഏകാധിപതിയേപലെ പെരുമാറുകായിരുന്നു. സംസ്ഥാനത്തെ പ്രധാന മുന്നണി പരിപാടികളില്‍ പോലും സെക്രട്ടറിയായിരുന്ന ജോണിയെ ഷണിച്ചിരുന്നില്ല.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയുമൊക്കെ നേതൃത്വത്തിന്റെ സമയത്ത് യുഡിഎഫിലെ ഘടകകക്ഷികളോടുണ്ടായ സഹകരണവും സമീപനവും വളരെ വ്യത്യസ്തമായിരുന്നു. ഇപ്പോളതില്ലന്ന് നെല്ലൂര്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇന്നത്തെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ആ സമീപനം ഉണ്ടാകുന്നുണ്ടോ എന്ന് യുഡിഎഫ് ഘടകകക്ഷികളും നേതാക്കളും ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു. രാജി കത്ത് പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫിന് ഇന്നലെ തന്നെ അയച്ചു. യുഡിഎഫില്‍ നിന്നുള്ള രാജികത്ത് വി ഡി സതീശനും അയച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ പിന്നീട് അറിയിക്കും.
നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ജോണി നെല്ലൂര്‍. സെക്യുലര്‍ പാര്‍ട്ടിയാണ് ആലോചിക്കുന്നത്. എല്ലാ മതവിഭാഗങ്ങളും പാര്‍ട്ടിയിലുണ്ടാകും. ദേശീയ തലത്തിലായിരിക്കും പ്രവര്‍ത്തനം. പ്രഖ്യാപന സമയത്ത് പാര്‍ട്ടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. പുതിയ പാര്‍ട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. എല്ലാ മതമേലദ്ധ്യക്ഷന്മാരെയും ആദരിക്കും. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. രാഷ്ട്രീയ വളര്‍ച്ചയില്‍ തന്നെ സഹായിച്ച നേതാക്കളോടും പ്രവര്‍ത്തകരോടും ജോണി നെല്ലൂര്‍ നന്ദി അറിയിച്ചു.