മുവാറ്റുപുഴ : സമൂഹ മാധ്യമത്തിലൂടെ മുസ്ലിം മത വിഭാഗത്തിനെതിരെ വിദ്വേഷം പരാമർശം നടത്തിയ ആവോലി സിപിഎം ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവുമായ എം ജെ ഫ്രാൻസിസിനെതിരെ സിപിഎം നടപടിയെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാധനങ്ങളിൽ നിന്നും ഫ്രാൻസിസിനെ പുറത്താക്ക്. ബുധനാഴ്ച ചേർന്ന സിപിഎം ഏരിയ കമ്മിറ്റിയാണ് ഫ്രാൻസിസിനെതിരെ നടപടിയെടുത്തത്.
വിദ്വേഷ പരാമർശത്തെ തുടർന്ന് ഫ്രാൻസിസിനെതിരെ കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയും, എസ്ഡിപിഐയും, വെൽഫെയർ പാർട്ടിയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം നടപടിയെടുത്തത്.