കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് മെട്രോമാന് ഇ. ശ്രീധരന്. ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരന് പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനത്തോട് തനിക്ക് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാന്‍ പറ്റാത്ത പദവിയാണ് ഗവര്‍ണര്‍ സ്ഥാനം. മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും ശ്രീധരന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് ഇ. ശ്രീധരന് രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ് യാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് ശ്രീധരന്റെ തീരുമാനം.