കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മാങ്കാവ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് അഡ്വ. ജിസി പ്രശാന്ത് കുമാര്‍, അരക്കിണര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവന് തിരുവിച്ചിറ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിസിസി ജനറല്‍ സെക്രട്ടറി സുരേശ് കീച്ചമ്പ്രയ്ക്ക് പരസ്യ താക്കീതും നല്കി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന് മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തും.
ഈ മാസം പതിമൂന്നിനാണ് സംഭവം. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയ എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിക്കുകയും വനിതാ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെപിസിസിയുടെ നിര്‍ദേശ പ്രകാരം നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.
കുറ്റക്കാര്‍ക്കു നേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞിരുന്നു. അതേസമയം മാധ്യമ പ്രവര്‍ത്തകരെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു. രാജീവ് വിശദീകരണം നല്‍കിയിരുന്നത്.