മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി 130000 രൂപ നല്കി.ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം യാക്കോബായ സഭ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ: മാത്യൂസ് മാര്‍ അന്തിമോസ്സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കലിന് 10000 രൂപ കൈമാറി ഉദ്ഘാടനം ചെയ്തു. ⇓
ഫാ:ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്ക്കോപ്പ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര് മുരളീധരന്, ഏരിയ കമ്മിറ്റിയംഗം യു ആര് ബാബു, ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്ജ് യാക്കോബായ സഭ അല്മായ ട്രസ്റ്റി കമാന്റര്‍ സി കെ ഷാജി, സഭ വര്‍ക്കിംഗ് കമ്മിറ്റിയംഗം കെ ഒ ഏലിയാസ്, സിപിഎം ലോക്കല്‍
കമ്മിറ്റിയംഗങ്ങളായ എസ് വിജയചന്ദ്രന്‍ ,പി എം ഇബ്രാഹിം, പി എന്‍ സന്തോഷ്, സി എം സീതി, എന്‍ ജി ലാലു, എന്‍ ജി പ്രഭാവതി, പി ആര് ശിവശങ്കരന്, സുര്‍ജിത്ത് എസ്തോസ്, പി ബി അജിത്ത് കുമാര്‍, സി കെ രവി തുടങ്ങിയവര്‍ പങ്കെടുത്തു.