കൊച്ചി: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ പരാജയമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തിരഞ്ഞടുപ്പ് ഫലമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
സ്വന്തം മന്ത്രി ജി ആര് അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. നല്ലതെന്ന് പറയാന്‍ ഒരു മന്ത്രി പോലുമില്ലെന്നും ജില്ലാ എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഐ നേരത്തെ വിമര്‍ശിച്ചിരുന്നു.