തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്സന് പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് സ്ഥലത്തുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദന് ആരോപിച്ചു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നം അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
‘പോക്സോ കേസിലും സുധാകരനെ ചോദ്യംചെയ്യേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ആ സമയത്ത് സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്ന് അവര്‍ പറഞ്ഞു. ആ കേസിലാണ് മോന്സന് മാവുങ്കലിനെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരന് വേറെ എന്തെല്ലാം വിശദീകരണം നല്‍കിയിട്ടും എന്താണ് കാര്യം? ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് കാണാന്‍ കഴിയും’, എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസ്താവന.
ആര്‍ക്കെതിരേയും കേസെടുക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടില്ല. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സി.പി.എമ്മിന് താത്പര്യമില്ല. ഒരാള്‍ക്കെതിരേയും കേസെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.