♦ പരാതിക്കാരാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്ന് തെളിയിക്കാനുള്ള വോയ്സും മറ്റും ഉണ്ടെന്നും വഷളാക്കാതിരിക്കുകയാണ് നല്ലതെന്നും ഇബ്രാഹിം കുഞ്ഞിന്റെ ഭീക്ഷണി ♦ ഒരു സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലയില്‍ നിന്നുള്ള തന്റെ എതിരാളികളുമാണ് കേസിന് പിന്നിലെന്ന്
ഒടുവില്‍ കുഞ്ഞാലികുട്ടി ഇടപെട്ടു, ചന്ദ്രികയുടെ അകൗണ്ടില്‍ 10 കോടി രൂപ നിക്ഷേപിച്ച കേസില്‍ പരാതിക്കാരന് പിന്നില്‍ ലീഗ് നേതാക്കളാണെന്ന് വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി കുടുക്കാന്‍ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാന്‍ രണ്ടംഗസമിതി. ഡോ: എം.കെ.മുനീര്‍, അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി എന്നിവരെ സംസ്ഥാന ഉന്നതാധികാര സമിതി യോഗം ചുമതലപ്പെടുത്തിയത്. പരാതി കിട്ടിയതിനു ശേഷം മെയ് 5 ന് കോഴിക്കോട് ലീഗ് ഹൗസില്‍ ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. പരാതി ചര്‍ച്ചയില്‍ വരുമെന്നതിനാല്‍ യോഗത്തില്‍ നിന്നും എറണാകുളം ജില്ലാ കമ്മിറ്റിയെ ഒഴിവാക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ വരെയുള്ളവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗമാക്കി മാറ്റുകയായിരുന്നു.
ഇതിനിടെ പരാതിയുടെ ഗൗരവം മനസിലാക്കിയ ഇബ്രാഹിം കുഞ്ഞ് സമവായമുണ്ടാക്കുന്നതിനായി ഹൈദരലി തങ്ങളെ സമീപിച്ചു. പരാതിക്കാരുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുവാനുള്ള നീക്കത്തിനായാണ് തങ്ങളെ കണ്ടത്. പരാതിക്കാരാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്ന് തെളിയിക്കാനുള്ള വോയ്സും മറ്റും ഉണ്ടെന്നും അതുകൊണ്ട് പ്രശ്നം വഷളാക്കാതിരിക്കുകയാണ് നല്ലതെന്നും ഇബ്രാഹിം കുഞ്ഞ് നേതാക്കളെ ധരിപ്പിച്ചതായി അറിയുന്നു. ഒരു സംസ്ഥാന സെക്രട്ടറിയും എറണാകുളം ജില്ലയില്‍ നിന്നുള്ള തന്റെ എതിരാളികളും ചേര്‍ന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്താണ് വിജിലന്‍സില്‍ കേസ് കൊടുപ്പിച്ചതെന്നതിന്റെ തെളിവായി വോയിസ് ക്ലിപ്പും നല്‍കിയിട്ടുണ്ട്.
ലീഗ് എറണാകുളം ജില്ല കമ്മിറ്റിയില്‍ നിന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി തങ്ങള്‍ ലഭിച്ചിട്ടുള്ള പരാതിയില്‍ 18 അംഗ ജില്ലാ ഭാരവാഹികളില്‍ 12 പേരും ഒപ്പിട്ടിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. വി.കെ.ഇബ്രാഹിം കുഞ്ഞ്, ജില്ലാ ജനറല്‍ സെക്രട്ടറിയും ഇബ്രാഹിം കുഞ്ഞിന്റെ മകനുമായ വി.ഇ.അബ്ദുദുല് ഗഫൂര്‍, വൈസ് പ്രസിഡണ്ട് ടി.എം.അബ്ബാസ്, തുടങ്ങിയവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ നിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും വോയ്സ് ക്ലിപ്പും അടങ്ങിയ പെന്‍ഡ്രൈവും നേതാക്കള്‍ക്ക് പരാതിയോടൊപ്പം ലഭിച്ചിട്ടുണ്ട്. കൂടാതെ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച 10 കോടി രൂപ ലീഗിലെ പ്രമുഖന്റേതെന്നും മുന്‍മന്ത്രി പറഞ്ഞതായും നേതാക്കളെ പരാതിക്കാര്‍ ധരിപ്പിച്ചതായി സൂചനയുണ്ട്. പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇ.ടി.മുഹമദ് ബഷീര്‍, അബ്ദുല്‍ വഹാബ്, ഡോ.എം.കെ.മുനീര്‍, സാദിഖലി തങ്ങള്‍, കെ.എം ഷാജി, എന്‍. ഷംസുദ്ദീന്, പി.എം.എ സലാം തുടങ്ങിയവരെ കണ്ടും ജില്ലാ കമ്മിറ്റി പരാതി നല്കിയത്രെ.