തൊടുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ഏപ്രില്‍ 20ന് (ശനിയാഴ്ച്ച) ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് അടിമാലി, 4 ന് ചെമ്മണാര്‍, 5.30ന് കട്ടപ്പന, 7ന് വണ്ടിപ്പെരിയാര്‍ 8.30ന് മുണ്ടക്കയം 35-ാം മൈല്‍ എന്നീ കേന്ദ്രങ്ങളിലെ പൊതുസമ്മേളനങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കുമെന്ന് യു ഡി എഫ് പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് അഡ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്സ് കോഴിമലയും അറിയിച്ചു.