മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുസ്ലിം ലീ?ഗില്‍ ഇനി മുതല്‍ ഉന്നാതാധികാര സമിതി ഉണ്ടാകില്ല. പകരം 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് നിലവില്‍ വരും. അതില്‍ ഏഴ് അംഗങ്ങള്‍ സ്ഥിരം ക്ഷണിതാക്കളായിരിക്കും. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പേര് ഉയര്‍ന്ന് വന്ന എംകെ മുനീര്‍ 26 അംഗ സെക്രട്ടറിയേറ്റിലെ അംഗമായി മാറും. കൂടാതെ 19 അംഗ സംസ്ഥാന ഭാരവാഹികളടങ്ങിയ സമിതിയും, 75 അംഗ പ്രവര്‍ത്തക സമിതിയും 485 അംഗങ്ങളടങ്ങിയ സംസ്ഥാന കൗണ്‍സിലും നിലവില്‍ വരും.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പ്രസിഡണ്ട്), വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, പൊട്ടന്‍കണ്ടി അബ്ദുള്ള, സി.പി സൈതലവി (വൈസ് പ്രസിഡണ്ടുമാര്‍), അഡ്വ.പി.എം.എ സലാം (ജനറല്‍ സെക്രട്ടറി), പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ.എന്‍ ഷംസുദ്ദീന്, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കല്‍ അബ്ദുള്ള, യു.സി രാമന്, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം (സെക്രട്ടറിമാര്‍), സി.ടി അഹമ്മദലി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ്, ഡോ. അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, കെ.ഇ അബ്ദുറഹിമാന്, എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, സി. ശ്യാംസുന്ദര്‍, പി.എം.എ സലാം, ആബിദ് ഹുസൈന് തങ്ങള്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി, അബ്ദുറഹിമാന് രണ്ടത്താണി, എന്‍. ഷംസുദ്ദീന്, കെ.എം ഷാജി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, എം.സി വടകര എന്നിവര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
സ്ഥിരം ക്ഷണിതാക്കള്‍: അഹമ്മദ് കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്മത്തുളള, സുഹറ മമ്പാട്, അഡ്വ. പി. കുല്‍സു, അഡ്വ നൂര്‍ബീന റഷീദ് എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.