തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രതിപക്ഷം നിയമസഭയില്‍ കോപ്രായം കാണിക്കുകയാണ്. പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്.
മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടിയാണ് യുഡിഎഫ് വികസന പ്രവര്‍ത്തനങ്ങളെയെല്ലാം തടയുന്നത്. ഇടത് സര്‍ക്കാരിനെതിരെ ചരിത്രത്തിലില്ലാത്ത കടന്നാക്രമണമാണ് കേന്ദ്ര ഏജന്‍സികളും വര്?ഗീയ ശക്തികളും നടത്തുന്നത്. വലിയൊരു വിഭാ?ഗം മാധ്യമങ്ങളും അവര്‍ക്കൊപ്പമുണ്ട്. പക്ഷെ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും എം വി ഗോവിന്ദന് പറഞ്ഞു. കേരളം ദത്തെടുത്തത് അംബാനിയേയൊ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെയാണ്. വീട്ടമ്മമാര്ക്കുളള പെന്ഷന് പദ്ധതി ഉടന്‍ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതിരുന്നത്. പെന്‍ഷന്റെ പണമല്ല പ്രശ്നം, അംഗീകാരമാണ്. മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.