ആലപ്പുഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ത്രീശൂരിലേക്ക്. തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടായേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ഒപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാറും കൂടി എത്തുന്നതോടെ പൂരനഗരിയില്‍ മല്‍സരം കടുക്കും.
മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയില്‍ തഴവ സഹദേവന്, ഇടുക്കിയില്‍ ബിജു കൃഷ്ണന്, ആലത്തൂരില്‍ ടി.വി.ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന് എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.