പനാജി: ഞായറാഴ്ച അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകറുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു. വൈദിക ഹിന്ദു ആചാര പ്രകാരമായിരുന്നു അന്ത്യ കര്‍മങ്ങള്‍. മിറാമര്‍ ബീച്ചില്‍ നടന്ന സംസ്കാര ചടങ്ങില്‍ പരീകറുടെ മകന് ചിതക്ക് തീ കൊളുത്തി.
പന്‍ജിമിലെ കലാ അക്കാദമിയില്‍നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടു പോയത്. കാല്‍നടയായും വാഹനങ്ങളിലുമായി ആയിരങ്ങള്‍ മൃതദേഹത്തെ അനുഗമിച്ചു. സംസ്കാര ചടങ്ങില്‍ ആയിരങ്ങളാണ് പ?ങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നിവര്‍ പരീകറുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും അന്തിമോപചാരം രേഖപ്പെടുത്താനെത്തിയിരുന്നു.
മനോഹര്‍ പരീകറുടെ അന്ത്യത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈ മാസം 21 മുതല്‍ 24 വരെ നടത്താനിരുന്ന ഷിഗ്മോ ഉത്സവം ഗോവ വിനോദ സഞ്ചാര വകുപ്പ് റദ്ദാക്കി.