മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ ലോഗോ ജില്ല സെക്രട്ടേറിയറ്റ് അംഗം പി ആര് മുരളീധരന് പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് അധ്യക്ഷനായി. സംഘാടകസമിതി ചെയര്മാന് പി എം ഇസ്മയില്‍, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സജി ജോര്‍ജ്, സംഘാടക സമിതി ഭാരവാഹികളായ എം ആര് പ്രഭാകരന്, സി കെ സോമന് എന്നിവര്‍ സംസാരിച്ചു. മുളവൂര്‍ കിഴക്കേകടവ് സ്വദേശി മുഹമ്മദ് ഷാഫിയാണ് ലോഗോ തയ്യാറാക്കിയത്. 13 ലോഗോ ലഭിച്ചതില്‍ നിന്നാണ് ഷാഫിയുടെ ലോഗോ സംഘാടക സമിതി തെരഞ്ഞെടുത്തത്.
ഡിസംബര്‍ 13 മുതല്‍ 16 വരെ മൂവാറ്റുപുഴയിലാണ് ഏരിയ സമ്മേളനം.