തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന് മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു തവണ എം.എല്‍.എ ആയിരുന്ന സത്യന് മൊകേരി നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. സത്യന് മൊകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന് മൊകേരിക്ക് അനുകൂലമായത്
പൂര്‍ണമായും സജ്ജമാണ് എല്‍ഡിഎഫ്. അതുകൊണ്ടാണ് സത്യന് മൊകേരിയെപ്പോലൊരു സ്ഥാനാര്‍ഥിയെ വയനാട്ടില്‍ നിര്‍ത്തുന്നത്. പല ഘടകങ്ങള്‍ അതിനുപിന്നിലുണ്ട്. ഒന്നാമതായി കര്‍ഷക പോരാട്ടങ്ങളുടെ വലിയ ചരിത്രമുള്ള നേതാവാണ് സത്യന് മൊകേരി. വയനാട്ടില്‍ മുമ്പും മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ കര്‍ഷകരുടെ സമരകാലമാണ് ഇത്. ആ ഘട്ടത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന സത്യന് മൊകേരിയെഎല്ഡിഎഫ് വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കുകയാണ്.- ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട്ടില്‍ മത്സരിക്കുന്നത് എന്ന് സത്യന് മൊകേരി പ്രതികരിച്ചു. നിയമസഭയിലേക്കു മത്സരിച്ച അനുഭവവും വയനാട് പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച അനുഭവവും ഈ തിരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് സത്യന് മൊകേരി പറഞ്ഞു. കഴിഞ്ഞ തവണ ഇരുപതിനായിരം വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായത്. ഇത്തവണ അത് മറികടക്കാന്‍ കഴിയുമെന്നും സത്യന് മൊകേരി പറഞ്ഞു.