ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചു. ലഫ്. ഗവര്‍ണറുടെ വസതിയായ രാജ്നിവാസിലെത്തി കെജ്രിവാള് രാജി കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അതിഷി നന്ദി അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അതിഷിയുടെ പ്രതികരണം.