യൂസഫലി ധര്‍മ്മിഷ്ഠനായ വ്യവസായിയാണ് എല്ലാവരെയും പോലെ ഞാനും ബഹുമാനം നല്കുന്നു; എന്നാല്‍ കാര്യമറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസ്. സാമ്പത്തിക അരക്ഷിതാവസ്ഥക്കിടയില്‍ 16 കോടിക്കു മുകളില്‍ മുടക്കി നിയമസഭ സമുച്ചയത്തിലെ ഹാള്‍ മോഡിഫിക്കേഷന് നടത്തിയതടക്കം സഭയുടെ പേരില്‍ നടത്തിയ തിരിമറികള്‍ അടങ്ങുന്ന ധൂര്‍ത്തിനെ കുറിച്ചാണ് പറഞ്ഞത്.
കാറ്റിനനുസരിച്ച് കുഴലൂത്ത് നടത്തുന്നുവെന്ന തോന്നലുളവാക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണമെന്ന് അനില്‍ ബോസ് ഫെയ്സ്ബുക്ക് പേസറ്റില് കുറിച്ചു.
കോണ്‍ഗ്രസ് വക്താവ് അഡ്വ. അനില്‍ ബോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
യൂസഫലി ധര്‍മ്മിഷ്ഠനായ വ്യവസായിയാണ് എല്ലാവരെയും പോലെ ഞാനും ബഹുമാനം നല്കുന്നു.
എന്നാല്‍ കാര്യമറിയാതെ പ്രതികരിച്ചത് ശരിയായില്ല.
കാറ്റിനനുസരിച്ച് കുഴലൂത്ത് നടത്തുന്നുവെന്ന തോന്നലുളവാക്കുന്നത് ഉചിതമാണോ എന്ന് പരിശോധിക്കുക.
പ്രതിപക്ഷം ചോദിച്ച ചോദ്യം കഴിഞ്ഞ രണ്ട് ലോകകേരള സഭയുടെ റിസള്‍ട്ട് എന്താണ് പ്രോഗ്രസ് കാര്‍ഡ് പുറത്തുവിടാന്‍ കഴിയുമോ ? എന്തൊക്കെയാണ് ഈ സമ്മേളനത്തിലൂടെ കേരളത്തില്‍ ഉണ്ടായ നേട്ടങ്ങള്‍, പദ്ധതികള്‍?
പ്രവാസികള്‍ വരുന്നതിനു ഭക്ഷണം കൊടുക്കുന്നതിനോ താമസം കൊടുക്കുന്നതിനോ അല്ല ധൂര്‍ത്ത് എന്ന് പറഞ്ഞത്.
സാമ്പത്തിക അരക്ഷിതാവസ്ഥക്കിടയില്‍ 16 കോടിക്കു മുകളില്‍ മുടക്കി നിയമസഭ സമുച്ചയത്തിലെ ഹാള്‍ മോഡിഫിക്കേഷന് നടത്തിയതടക്കം സഭയുടെ പേരില്‍ നടത്തിയ തിരിമറികള്‍ അടങ്ങുന്ന ധൂര്‍ത്തിനെ കുറിച്ചാണ് പറഞ്ഞത്.
പ്രതിപക്ഷം ഭരണപക്ഷത്ത് ഇരിക്കുമ്പോഴും അല്ലാത്തപ്പോഴും പ്രവാസികള്‍ക്ക് അനുകൂലമായി എക്കാലവും നിലപാടെടുത്തിട്ടുള്ള സംവിധാനമാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര കേരള ഗവണ്മെന്റുകള് പ്രവാസി വിരുദ്ധ നടപടി സ്വീകരിച്ചതായി യൂസഫലിക്ക് അഭിപ്രായമുണ്ടോ?